Saturday, August 28, 2010

ഇടവേളകളില്ലാത്ത
പിരിയേടുകളില്‍
കറുത്ത ബോര്‍ഡില്‍
നിരന്ന വെളുത്ത അക്കങ്ങളെ

ഗണിച്ചു തീര്‍ക്കുമ്പോള്‍
ജീവിത പട്ടികയിലെ
പൂജ്യം വെട്ടികളയുന്നത്
ഞാനറിഞ്ഞിരുന്നില്ല

ജലപാളികളിലെ
പരല്‍മീന്‍ പോലെ
ഊളിയിട്ടു മറയുന്ന
നനുത്ത ഓര്‍മ്മകള്‍
കുരിശിക്കങ്ങളുടെ
താഴ്വരയിലേക്ക്
നാടുകടത്തപെട്ടു ...
അറിയുമ്പോഴെല്ലാം
അലിഞ്ഞില്ലാതാവുന്ന
കാലങ്ങളോരോന്നിലും
എന്‍ ചിരികകള്‍ കൂടി ചേര്‍ന്നതും
ബാല്യ കാഴ്ച്ചയുടെ
ചിണുങ്ങല്‍ പറയാതെ വന്നു ചേര്‍ ന്നതും
അനുകരിച്ചതും ...
വെള്ളാരം കണ്ണ് മറക്കും
കട്ടിയുള്ള കണ്ണട വെച്ച
രേവതി ടീച്ചറെ യായിരുന്നു ..
പിന്നീട്....
യൌവന സ്പര്‍ശത്തില്‍
ഉടച്ചു വാര്‍ക്കപെട്ട
സ്വപ്നങ്ങളിലും എന്റെ
മോഹ സാക്ഷാല്‍കാരം
എന്നരികിലെത്തി ...
പക്ഷെ..
അപ്പോഴേക്കും ദാനം
ചെയ്ത പെരുവിരലിനോപ്പം
ജീവിതം പണയമായി
വാഗ്ദാനം ചെയ്യപെട്ടിരുന്നു
മാസാന്ത്യങ്ങളില്‍
ഒപ്പിട്ടു വാങ്ങുന്ന
ഗാന്ധി പേപ്പറുകള്‍ക്ക്

കണക്കു പറയാന്‍
ഒരിക്കലും മുതിരാറില്ല .
രോഗാതുരമായ അവശതകളെന്നില്‍

നിഴലിക്കുമ്പോള്‍
ചോദിച്ചു വാങ്ങുന്നു
അവധി ദിനങ്ങള്‍ ..
എങ്കിലും .
ജന്മ സാഫല്യം
പരിമിതപ്പെടുത്താന്‍
ഭവ്യതയാര്‍ന്ന ശിക്ഷ്യ ഗണങ്ങളില്‍

പലരും എന്നെപ്പോലെയാവാന്‍
കൊതിക്കുന്നു വെന്നറിയുമ്പോള്‍
അവസാന ശ്വാസം വരെ
കരുത്തേകാന്‍
വേറെയെന്തു വേണമെനിക്ക്?!

Monday, August 16, 2010

അവള്‍ ....

മൌന ശിലകളുറഞ്ഞു പോവും
നിശയുടെ നിശബ്തതയില്‍
വ്യഥയുടെ നൊമ്പരങ്ങളെ
മാറോട് ചേര്‍ക്കുമ്പോള്‍
കാതിലുടക്കിയത്
നിന്റെ നേര്‍ത്ത തേങ്ങല്‍ ..
ഇമകൂട്ടാനാവാത്ത
കണ്ണുകളില്‍ വാര്‍ക്കും
സ്വപ്ന സൌധങ്ങളെ
വിധിയുടെ വഴിത്താരയില്‍
നിഗ്രഹിക്ക പെടുമ്പോഴെല്ലാം
ഉരുക്ക് കവചങ്ങളെ തുളച്
ഉയിര്‍ കൊണ്ടതെല്ലാം
സഹനത്തിന്റെ പണിപ്പുരയില്‍ ..
പോക്കുവെയിലിന്റെ
സ്വര്‍ണ ജ്വാലയില്‍
പ്രോശോഭിക്കാന്‍
കണ്ണീര്‍ വറ്റിയ
കരിമിഴികള്‍ക്കാവില്ലിനി
നൂറു വല്‍സരങ്ങളില്‍
പിറവി കൊണ്ടാലും
ആവര്‍ത്തനങ്ങ ളുടെ
അകത്തളത്തില്‍
ശ്വാസം മുട്ടി
മൃതി യടഞ്ഞു പോവുന്നു
നിന്റെ തീരാ പരിഭവങ്ങള്‍
വിലപ്പെട്ട ജന്മത്തിലും
വെറിപിടിച്ച നിയമങ്ങള്‍
നിന്റെ പ്രതീക്ഷയുടെ
പഴുതുകള്‍ അടക്കുന്നു ..

Thursday, August 5, 2010

പ്രണയ പരാഗം ..

ഓര്‍മകളില്‍ തഴയ്ക്കും
പ്രണയ പരാഗങ്ങള്‍
അകമനസ്സില്‍ വീണ്ടും
ഊര്‍ന്നിറങ്ങവേ
ഓരോ കനവിലും നിന്‍
മുഖം കാണാ നാവുന്നെനിക്ക്
വളപൊട്ടു മുറിച്ച
നീല രംബിലിപ്പോള്‍
നിണപ്പാടുകളില്ല
കണ്ണീരിന്റെ
നനവ്‌ പടരാത്തൊരിടം
കണ്ടെത്താനാവില്ല
കാഴ്ച്ചകളിലെല്ലാം
കരളുറഞ്ഞു പോവുന്നു
തിരുത്ത്തിയെഴുതാത്ത്ത
പ്രണയ കവിതയെ
വാങ്ഗ്മയത്തിന്റെ
യോഗാദണ്ടില്‍
ബന്ധിച്ചപ്പോഴെല്ലാം
നിന്റെ സ്നേഹ
തപോവനത്തില്‍
ഞാനുമുണ്ടായിരുന്നു ..
ഇമവെട്ടും മാത്രയില്‍
അന്യാധീന പെട്ട
എന്റെ സ്വപ്നങ്ങളെ
നീ ബലി കഴിച്ചത്
നിരാനന്ദ ലോകത്തിന്റെ
ഹോമാഗ്നിയില്‍ ...
എന്നിട്ടും
ദീപ്തമായ മരണത്തിന്റെ
പടിവാതില്‍ക്കല്‍
വെറുതെയൊരു
മഞ്ചിരാത് ഞാന്‍
കൊളുത്തി വെച്ചു..
ഋതു ഭേദങ്ങള്‍
തീര്‍ക്കും നിര്മിതിയിലെല്ലാം
പച്ചകുത്തിയത്
നിന്റെ മിഴികളുടെ
ചിത്രമായിരുന്നു..

Wednesday, July 21, 2010

മുഖം മൂടി തേടി ...

അലസ മൌനത്തിന്‍
നെടുവീര്‍പില്‍ വീണ്ടും
അലിഞ്ഞു പോവുന്നു
കണ്നീരിന്നുപ്പ്....
നരച്ച കാഴ്ചകള്‍
വേരോടെ പിഴുതെറിയാന്‍
അകകണ്ണിനാവുനില്ല ..
അതുകൊണ്ട്
അടര്‍ത്തി മാറ്റാനാവോത്തൊരു
മുഖം മൂടി തേടി
ഇപ്പോഴും ഞാന്‍
യാത്ര തുടരുന്നു
സൌഹ്രധത്ത്തിനു
വില പറയുന്നവര്‍ ..
ഇണയെ ഇരയാക്കും
കാപാലിക ജന്മങ്ങള്‍
തെരുവിന്‍ ബാല്യങ്ങളെ
ഇരുട്ടില്‍ തലോടുന്നവര്‍ ..
അസ്ഥിത്വം പണയം വെച്ച്
ഒരു കവിള്‍ വിഷത്തില്‍
ജിവന്‍ ബലി കഴിക്കുന്നവര്‍ ..
വിശുദ്ധി നേടാന്‍
ആത്മഹത്യ മുനംബ്
വലം വെക്കുന്നവര്‍ ..
കുടിച്ച മുലപ്പാലിന്
പകരം നല്‍കാന്‍
വൃദ്ധ സദനം
തിരയും പൊന്നുമക്കള്‍
വാളില്‍ പുരണ്ട ചോര
കണ്ടു വിജീഗിഷു
ചമയും അസുര ന്മാര്‍
ഒരു ചാണ്‍ വയറിനായി
നഗ്നത പകുക്കാന്‍
മടിയില്ലാതെ പോയ
ദുര്‍ബല ക്ക് ചാരിത്രം
ഒരു കടം കഥയാവുന്നു ..
ശിഷ്ട ദാമ്പത്യത്തെ
കയറിലോതുക്കുമ്പോള്‍
ശേഷിപ്പിന്‍ അടയാള
വാക്യങ്ങളെ കൂട്ട്
പിടിക്കുന്ന ഭീരുക്കള്‍ ..
വയ്യ....അടര്‍ത്തി
മാറ്റാനാവാത്ത
ഒരു മുഖം മൂടി
നല്‍കാന്‍ നിനക്കാവുമെങ്കില്‍?

Tuesday, July 13, 2010

മുറിപ്പാടുകള്‍ .....

ജന്മഭേദങ്ങള്‍തീര്‍ത്ത
തടവറയില്‍
നമ്ര ശിരസ്കയായി
ധ്യാന നിമഗ്നയായി
ആത്മ വിജാരണയുടെ
കുമ്പസാര കൂട്ടില്‍
പെറുക്കിയെടുക്കാന്‍
ഒന്നുമെന്ടടുക്കലില്ല
ചികഞ്ഞെടുക്കുമ്പോഴെല്ലാം
മാറാല മൂടിയ കിനാക്കളുടെ
പുരംതോടുകള്‍ മാത്രം
ദിവാ സ്വപ്നങ്ങളുടെ
നിശ്ശൂന്യതയില്‍
പ്രതിവചിക്കാന്‍
ഒരു നിഴലുപോലും
കടന്നു വരില്ലിനി
നിമിഷതിരകള്‍
മുറിപ്പാട് തീര്‍ക്കുന്ന
ഘടികാരം നിശ്ചലമാവുന്നു
കരിമേഘങ്ങള്‍
പെയ്തൊഴിയുമ്പോള്‍
നിര്‍ന്നിമേഷയായി
നോക്കി നില്‍ക്കെ
കരള്‍ മിടിപ്പിനോടൊപ്പം
തിമര്‍ത്തു പെയ്തത്
പകയുടെ തീമഴ ...
വാക്കുകളുടെ കലമ്പല്‍
പതിയെ കാതില്‍
ആരവമായി മാറിയോ?
വിഷാദ സായന്തനത്തിന്‍
കടും വെളിച്ചം
കടന്നു വരാതിരിക്കാന്‍
ചില്ലുജാലകത്തില്‍
കറുത്ത തിരശ്ശീല
ആരാനോരുക്കിയത്?

Thursday, July 8, 2010

പ്രണയ ചിലങ്കകള്‍

എന്റെ പ്രണയ ചിലങ്കകള്‍
വൈകി വന്ന നീ
എന്നെയുണര്ത്തി
എന്നിലെ എന്നെ നടത്തുന്നത്...
ഇനി അരങ്ങില്‍ ഞാന്‍ തനിയെയല്ല,
നീ കൂടി...
എന്റെ നെഞ്ചിടിപ്പിന്റെ താളമായി
എന്റെ ജീവന്റെ തുടിപ്പായി നീ മാത്രം..
ഇനി ഞാന്‍ എന്റെ ദിനരാത്രങ്ങളെ
നിന്നോട് ചേര്‍ത്തു വയ്ക്കുന്നു.
ഒരുമിച്ചു വായിക്കാന്‍
ഒറ്റയാവാന്‍....

ഹൃദയം വാചാ ലമാവുന്നത് ..........

എന്തിനാണ് ഇങ്ങനെ ഹൃദയം വാചാലമാകുന്നത്?വഴി നീളെ നിന്റെ കണ്ണുകള്‍ എന്താണ് തിരയുക ,പൂത്ത വാക മരങ്ങള്‍ കാണാന്‍ ..അല്ലെങ്കില്‍ എന്നോ ഉണ്ടായേക്കാവുന്നഒരു കുടജാദ്രി സഞ്ചാരം...നിന്റെയുള്ളില്‍ മയങ്ങി കിടക്കുന്ന ആ ചിത്രം ഉണര്ത്തുന്നുവോ ഞാന്‍...അല്ലെങ്കില്‍ അങ്ങനെ ഒരു ചിത്രമില്ലായ്മയില്‍മറ്റൊന്ന് പനിയുന്നുവോ ഹൃദയം...പ്രണയത്തില്‍ നിന്നും സ്നേഹത്തിലേക്കുആത്മാര്‍പ്പനത്തിലെക്കുമുള്ള അകലത്തെ കുറിച്ച്അല്ലെങ്കില്‍ അങ്ങനെ ഒരവസ്ഥയെ കുറിച്ച് രാത്രി മഴയില്‍ നീ എന്തിനാണ് ഓര്‍ത്തത്?നിശബ്ദമായ തടാകത്തില്‍ഒരുവള കിലുക്കം പകരുന്ന ഒച്ച.അല്ലെങ്കില്‍ ഏറ്റവും നിശബ്ദമായിരുന്നുഹൃദയത്തില്‍ പ്രണയത്തിന്റെ ഒരു തുള്ളില്‍വീഴുമ്പോഴുള്ള സാന്ദ്രത...ഈ പകലില്‍ നാം നമ്മെ എന്താണ് വായിക്കുക,പ്രണയമെന്നോഅനുഭൂതിയെന്നോഒരിക്കലും മുറിയാത്ത ചൈതന്യമെന്നോ...അതുമല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രനാം ചേര്‍ന്ന് തുടങ്ങി കഴിഞ്ഞെന്നോ...എന്താണ് ഈ കുറിപ്പുകള്‍അര്‍ത്ഥമാക്കുക.നാളെ മരിച്ചു നോക്കുമ്പോള്‍ എന്താവും നമുക്ക് ഇതില്‍ നിന്നും കിട്ടുക...ഒരു ഭ്രാന്തന്റെ ലിഖിതമെന്നോ..ഇത് അതൊന്നുമല്ല,ഇത് ഹൃദയത്തിന്റെ ഭാഷയാണ്‌...ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മഴ പോലെപെയ്യാനാവുമെങ്കില്‍...പ്രണയത്തിന്റെ കാടടച്ചുള്ള പെയ്ത്തില്‍അങ്ങനെ നഷ്ടപ്പെടുക...

കിനാവ് ......

വാക മരത്തിലെ ആ ചോര പൂക്കള്‍വെയിലത്ത് പ്രണയത്തിന്റെജ്വലനവുമായി...എന്തിനാണ് അപ്പോള്‍ നിന്നെ ഓര്‍മിച്ചത്‌,അറിയില്ല,തുടരെ ഓര്‍ക്കുമ്പോള്‍എങ്ങോ ഒരു നൊമ്പരത്തിന്റെ ചാല് കീറി...ഉള്ളാലെ പറഞ്ഞു,എന്തിനാണ് നിന്നെ ഓര്‍ക്കുന്നത്എന്നും ഉള്ളത് പോലെ...നഗരത്തില്‍ ബസ്സിറങ്ങി നടക്കുന്ന നീഎന്റെ അസ്ഥിയില്ലാത്ത കിനാവിനെഏതു തേങ്ങലാവാം...കാണാമറയത്ത്ഹൃദയത്തില്‍ എനിക്കായിഅക്ഷരം നിരത്തുന്ന നീഏതു ജന്മത്തിന്റെ പൂര്‍ണതയാവാം...

ഓര്‍മക്കായി.....

ഒരു മണ്‍ചിരാതിന്റെ ഇത്തിരി കുളിര്‍വെട്ടം
നീറും മനസ്സിനെ ദീപ്തമാക്കുമ്പോള്‍
അകതാരിലാരുമറിയാതെ സൂക്ഷിച്ച പേടകം
പാതി തുറന്നുകണ്ട സ്മ്രിതികളെ തലോടവേ
നിര്ജ്ജരിയുടെ നിസ്തുല നൈര്‍മല്യം പോല്‍
എങ്ങോട്ടൊഴുകി മറയുന്നു കണ്ണുനീര്‍ ചാലുകള്‍
കൊട്ടിയടച്ച പടിവാതിലില്‍ പറയാന്‍ മറന്ന
യാത്രാമൊഴി പിന്‍ കുറിപ്പായിട്ട ലേഖനം
ചെയ്യാന്‍ കൊതിച്ചിരുന്നുവെന്‍ മനം
മറവിയുടെ പുകമറചുരുളിലുള്‍ വലിയുന്ന
ആത്മ നൊമ്പരങ്ങളെ നഷ്ടപെടലിന്റെ
ഭാണ്ട കൂട്ടിലെക്കാവാഹിക്കാമിനി
കാലത്തിന്‍ കണ്ണാടിയിലൊരു പ്രതിബിംബം
തീര്‍ക്കാന്‍ സ്നേഹത്തിന്‍ നീര്‍കുമിളകള്‍ക്കാവില്ലിനി
ജന്മാന്തരങ്ങള്‍ കാത്തിരുന്നാലും വിധിയുടെ
ക്രൌര്യ മുഖം മിനുക്കി തുടക്കനവില്ല
എങ്കിലും...നിറഭേദങ്ങള്‍ തീര്‍ക്കാനാവാത്തൊരു
മുല്ലയായി വിടരാനെങ്കിലും
ഒരു പുതു വസന്തത്തെ വെറുതെ കൊതിക്കാം .....

കാഴ്ച ...........

നീ പാടുന്നു,വിഹ്വലമായ ഹൃദയത്തെ കുറിച്ച്...നീ നിന്റെ കാമുകനെ കുറിച്ച്വാചാലയാകുന്നു.കിളിയൊഴിഞ്ഞ കൂടിന്റെ നിശബ്ദത,ആ ഇളം ചൂട് ഒക്കെആ ഹൃദയത്തില്‍ ഞാന്‍ വായിക്കുന്നു.പ്രണയം അഗ്നിയാണ്.ആകാശത്തിനപ്പുറവും ആളുന്നത്എന്നാല്‍ ചാരമാകാത്തത് ,കാണാന്‍ ആവാത്തത്...ഉള്‍ കണ്ണെറിഞ്ഞാല്‍ പുക.മുഖമില്ലാത്തകയ്യോ കാലോ ഇല്ലാത്ത പ്രണയം.പ്രണയം ചൊല്ലാനുള്ളതല്ല.പ്രണയം പ്രണയിക്കാന്‍ ‍,തമ്മില്‍ ലയിക്കാന്‍...ലെവല്‍ ക്രോസ്സില്‍ തീവണ്ടിപോയി കഴിഞ്ഞാല്‍ശൂന്യത.വണ്ടിയുടെ പിന്നിലെ ആ വെട്ട,എല്ലാം തകിടം മരിച്ചെന്ന അഹന്ത.പ്രണയിക്കുക എന്നാല്‍കാലത്തെ പോലും വെട്ടി മാറ്റുക എന്നാണ്.

എല്ലാം ഞാന്‍ അറിയുന്നു..

ഈ ഉച്ചയിലെ നിശബ്ദത
എന്റെ ആത്മാവില്‍ സ്പര്‍ശിച്ച നിന്റെ തേങ്ങലാണ്...
എന്നോട് ചേരുകയും പിന്നെ വിട്ടു പോകാതെയും നീ...
നീ എന്ന് ചൊല്ലുമ്പോള്‍ അതില്‍ ഞാന്‍ കൂടി ഉണ്ടെന്ന അറിവ്...
ഇത് ഏതു കാലത്തെ മൌനം മുറിക്കല്‍,
നമുക്ക് അപരിചിതമായ പാതയിലൂടെ
സഞ്ചരിച്ചു നമ്മില്‍ എത്തിയത്
എന്തിന്റെ നിയോഗമാവാം...
ഞാന്‍ അറിയുന്നു,
ഈ നിമിഷം,
ഈ കീബോര്‍ഡിലൂടെ വിരല്‍ ചലിക്കുമ്പോള്‍
നിന്റെ ഹൃദയം പിടക്കുന്നത്‌...
അത് എന്നില്‍ എത്താനുള്ള നിന്റെ പരവേശം....
എല്ലാം ഞാന്‍ അറിയുന്നു...
പ്രണയമേ,
ഓരോ വാക്കും നിന്റെ ഹൃദയത്തില്‍ കൊള്ളുമ്പോള്‍
ഞാനും വിവശതയില്‍...

ഇനി നീ മാത്രമെനിക്ക്...

മലയുടെ ഒറ്റയടി പാതയില്‍
കരിയില കാറ്റില്‍
ജിന്ന് പണിത പള്ളിയുടെ മിനാരങ്ങളില്‍
തങ്ങളുപ്പാപ്പാന്റെ ഖബറില്‍
ചന്തന തിരി പുകയില്‍
എന്റെ ഓത്തുപള്ളി കാലത്ത്...
എന്റെ പകല്‍ക്കിനാവില്‍
അതിരുകളില്ലാത്ത സംഗീതത്തില്‍
എന്റെ ചിലങ്കയുടെ കരച്ചിലില്‍
അരങ്ങിന്റെ വെട്ടത്തില്‍
എല്ലാം നീയുണ്ടായിരുന്നു.
നിന്നെ എനിക്ക് അറിയില്ലായിരുന്നു.
എനാല്‍ ഇന്ന് ഞാന്‍ എല്ലാം അറിയുന്നു
പിന്നോക്കം നടന്നു
ആ വഴികളിലെ ഗന്ധങ്ങളില്‍ നിന്നും
നിന്റെ മനം മാത്രം തിരിച്ചറിയുന്നു.
നിന്റെ അടക്കം പറച്ചിലില്‍
എന്റെ തേങ്ങല്‍ ഒളിച്ചു പോയത്.
കണ്ണ് നീര്‍ വറ്റി ഉപ്പു കട്ടയായി മാറിയപ്പോള്‍
നീയെത്തിയത്
ഇനിയെന്റെ നിമിഷങ്ങള്‍ക്ക്
ചൈതന്യമേകാന്‍.
അതുകൊണ്ട് ഞാന്‍ നിന്നെ പ്രണയിക്കുന്നു.

വേനല്‍

വേനല്‍ മുള്ളുകളില്‍

ഞെരിഞ്ഞമരുമ്പോള്‍

ആര്‍ദ്രമകുന്നു ഹൃദയം,
നിന്‍ മൃദു സ്പര്‍ശത്താല്‍ ...
കാതരമാം സുഖമര്മരം പകര്‍ന്നു
ചുടു നിശ്വാസമേകി ,

എന്നിലെയെന്നെ

തഴുകിയുണര്‍ത്തുന്നുവോ ?
ഒരിക്കല്‍ കുഴിച്ചു മൂടിയ
കിനാക്കളെയും..

ആരവത്തോടെ ഇരച്ചുവരും മഴപോലെ
ഗദ്ഗതമെന്‍ മയക്കത്തെ
പാതി വഴിയിലിറക്കി വിടുമ്പോള്‍

നിന്‍ നെഞ്ചിലെ തുടിപ്പൊരു

താരാട്ടായെന്നെ തേടി വരുമോ ?
പൊഴിഞ്ഞ കാലത്തിന്‍ ഊടു വഴിയില്‍
കളഞ്ഞുപോയെന്‍ ചിലങ്കകള്‍
വീണ്ടുമണിഞ്ഞു

നടനമാടാന്‍
എന്‍ പാദങ്ങള്‍ കൊതിക്കുന്നു ...
വേണ്ട,
മഴവില്‍ കാടുകള്‍ക്കപ്പുറം
ജനിസ്മ്രുതിയുടെ തടവറയില്‍
ശാന്തി കുടീരം
പടുത്തുയര്‍ത്തി സ്വപ്നങ്ങളുടെ

ചാപിള്ളയെ മറമാടം ...
പൊഴിഞ്ഞ പടങ്ങള്‍
കരിയിലകാട്ടില്‍
എങ്ങോ പറന്നു പോകുമെ -

ന്നാലും അറിയുന്നു ഞാനീ

മധുര നോവ്‌ ........

ഒളിച്ചു വെച്ച മയില്‍‌പീലി ........

ഒളിച്ചു വെച്ച മയില്‍ പീലി തുണ്ട്
ചെപ്പിലടച്ച വളപ്പൊട്ടുകള്‍ ....
ചേ രു പുരണ്ട മഷി തണ്ട്‌..
നൂലുപൊട്ടിയ വര്‍ണ്ണ പട്ടം
ചിരട്ട പ്രസവിച്ച മണ്ണപ്പം ..
നാട്ടു മാവിലെ വള്ളിയൂഞ്ഞാല്‍..
മഴയിലൊഴുക്കിയ കടലാസു തോണി
വിഷുക്കണി ക്കായി പൂത്ത കൊന്നാ പൂക്കള്‍
മനം മയക്കുന്ന അരണി പൂ മാല
വേലിപ്പടര്‍പ്പിലെ മുല്ലവള്ളി
തൊടിയിലെ കൈത പടര്പ്പില്‍
ഇടക്കനയുന്ന വിഷസര്‍പ്പങ്ങള്‍
മാനം മുട്ടാന്‍ വെമ്പുന്ന ചിതല്‍ പുറ്റില്‍
ഒളിക്കുന്ന കാഴ്ചകള്‍ ...
പായല്‍ പൊതിഞ്ഞ കുളത്തിലെ
എത്രയെത്ര മുങ്ങാം കുഴികള്‍
കണ്ണ് കലങ്ങി വീട്ടിലെത്തിയാല്‍
കാത്തിരിക്കുന്ന ചൂരല്‍ കഷായം
കക്കിടക മഴയില്‍ മുറ്റത്തെ ത്തുന്ന
പരല്‍ മീനുകള്‍
പുതച്ചു മൂടികിടക്കാന്‍
പനിയെ കാത്തിരുന്ന ദിനങ്ങള്‍
ആഞ്ഞു വീശിയ കാറ്റ് മറഞ്ഞാല്‍
പെരുക്കിയെടുകുന്ന മാമ്പഴങ്ങള്‍
പ്ലാവില കൊണ്ടൊരു പോലീസ് തൊപ്പി
ഓടിയൊളിക്കുന്ന വയ്ക്കോല്‍ കൂന
ഓര്‍മകളിലെ ബാല്യത്തിന്റെ മാധുര്യം
ഇനി വരുമോ ?..ആ സുന്ദര നിമിഷങ്ങള്‍
എന്നെരികിലെക്കൊരു വട്ടം കൂടി
.......................................

എന്നിട്ടും

സൌ ഹ്രദം ഇഴ കോര്‍ക്കുന്നത്

വിശ്വാസത്തിന്റെ നേര്‍ത്ത നൂലിലാനെന്നും

പകുത്തു കൊണ്ടല്ലാതെ മുറിച്ചു

മാറ്റാനാവില്ലെന്നും എന്നെ

ഓര്‍മിപ്പിച്ചത് നീയായിരുന്നു ....

എന്നിട്ടും .......

വിജനമായ വഴിയോരത്ത്

സാക്ഷി പറയാന്‍

Posted by chilankakal at 2:02 A

ആത്മാവുകള്‍ അക്ഷമരാകുന്നു ....

ആത്മാവുകളി പ്പോള്‍
അക്ഷമരാകുന്നു
തീവ്ര വേദനകളിലും
പരമാന ന്ദത്തിലും
അസ്ത്വിത്വം തേടുന്ന
ശരീരത്തെ
ജഡാ വസ്ഥയില്‍
ഉപേക്ഷിച്ചിട്ടും
സ്വസ്ത്തിയുടെ
തണലിപ്പോഴും
തേടി കൊണ്ടിരിക്കുന്നു
നീലവിഹായിസ്സില്‍
ആവോള മോഴുകി
യലഞ്ഞിട്ടും ......
ഇരുണ്ട മേഘങ്ങള്‍ ക്കപ്പുറം
ദിവ്യ പ്രാകാശത്തിന്റെ
രജതരേഖ കാണാന്‍
കാത്തിരിക്കുന്നവര്‍ ...
മാലഖ മാരുടെ
സ്തുതി ഗീതങ്ങള്‍
കേള്‍ക്കനവര്‍ക്കവുന്നില്ല
ഉന്മത്തനായ കോമാളിയായി
സൂര്യ ദേവന്‍ ദിവസത്തിന്റെ
എണ്ണം കൂട്ടനോരുങ്ങുന്നത്
അവരറിയുന്നില്ല ....
സ്വപ്ന രാഹിത്യം അവരെ
അശാന്തരാക്കുന്നു
ഹൃദയ പുരസ്സരം
മറ്റൊരു പാത കണ്ടെത്താന്‍
പരാജയപെടുന്നു ...
ഇനി .......
ഇരവിന്റെ മായരൂപം
അവര്‍ക്ക് കാണണ്ട...
അതുകൊണ്ട് ....ആത്മാവുകള്‍
അക്ഷമരാകുന്നു.

നിറകൂട്ട്‌ ..............

മടക്കം കൊതിക്കുന്ന മനസ്സിന്
ദൈ ന്യതയുടെ ജീര്‍ ണിച്ച ഭാവം
മടുപ്പിന്റെ ഇരുള്‍ പടര്‍ന്ന കിനാക്കള്‍ക്ക്
ഇനിയൊരു ജന്മം കൊതിക്കാനാവില്ല
സ്നേഹത്തിന്റെ നിലക്കാത്ത തിരകളെ
തിരിച്ചരിയാനാ വാത്ത ഹൃദയ ത്തോട്
ഒരു പുനര്‍ജന്മമുണ്ടെന്നു നുണ പറയാം
വരാനിരിക്കുന്ന നീണ്ട നിശബ്ദ ത യെ
സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങുന്നു ..
പ്രതീക്ഷയുടെ നിരക്കൂട്ടുകളില്ലാതെ
മോഹങ്ങളുടെ ചായങ്ങളില്ലാതെ ..
ഹൃദയ തുടിപ്പ് പോലും കേള്‍പ്പിക്കില്ലിനി..
സ്വയം ആര്ജിച്ച്ചൊരു ചേതന നിന്റെ
വഴികളില്‍ പുഷ്പ വൃഷ്ടി ചൊരിയുമോ ?
കീറി തുടങ്ങിയൊരു കരിമ്പടം കൊണ്ട്
ഞാനെന്റെ കിനാക്കള്‍ക്ക് ഊഷ്മളത പകരാന്‍
സുറുമയെഴുതിയ ഈ മിഴികളില്‍
കണ്ണുനീര്‍ കണങ്ങള്‍ ബാക്കിവേക്കം ..
സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കണമെന്ന്
പറഞ്ഞു കബളിപ്പിച്ച്ച്ച മനസ്സിന്നു
സമ്മാനമായി നല്‍കാന്‍ ഭാവനയുടെ
സ്വര്‍ണ്ണ നൂലുകൊണ്ടൊരു കിന്നരി
തലപ്പാവ് ഞാന്‍ നെയ്തു തീര്‍ന്നു ...
ഇനി ...............
മായ കാഴ്ചകളില്‍ സ്വപ്നങ്ങളെ
മേയാന്‍ വിടാം .....
എല്ലാം ഒരേ ട്റെടുക്കല്‍...അല്ലെങ്കില്‍
വിസ്മ്രിതിയില്‍ ഒരു മയക്കം ...
തിരിച്ച്ചോഴുകാനവാത്ത്ത പുഴ പോലെ.............
.