Thursday, July 8, 2010

ഹൃദയം വാചാ ലമാവുന്നത് ..........

എന്തിനാണ് ഇങ്ങനെ ഹൃദയം വാചാലമാകുന്നത്?വഴി നീളെ നിന്റെ കണ്ണുകള്‍ എന്താണ് തിരയുക ,പൂത്ത വാക മരങ്ങള്‍ കാണാന്‍ ..അല്ലെങ്കില്‍ എന്നോ ഉണ്ടായേക്കാവുന്നഒരു കുടജാദ്രി സഞ്ചാരം...നിന്റെയുള്ളില്‍ മയങ്ങി കിടക്കുന്ന ആ ചിത്രം ഉണര്ത്തുന്നുവോ ഞാന്‍...അല്ലെങ്കില്‍ അങ്ങനെ ഒരു ചിത്രമില്ലായ്മയില്‍മറ്റൊന്ന് പനിയുന്നുവോ ഹൃദയം...പ്രണയത്തില്‍ നിന്നും സ്നേഹത്തിലേക്കുആത്മാര്‍പ്പനത്തിലെക്കുമുള്ള അകലത്തെ കുറിച്ച്അല്ലെങ്കില്‍ അങ്ങനെ ഒരവസ്ഥയെ കുറിച്ച് രാത്രി മഴയില്‍ നീ എന്തിനാണ് ഓര്‍ത്തത്?നിശബ്ദമായ തടാകത്തില്‍ഒരുവള കിലുക്കം പകരുന്ന ഒച്ച.അല്ലെങ്കില്‍ ഏറ്റവും നിശബ്ദമായിരുന്നുഹൃദയത്തില്‍ പ്രണയത്തിന്റെ ഒരു തുള്ളില്‍വീഴുമ്പോഴുള്ള സാന്ദ്രത...ഈ പകലില്‍ നാം നമ്മെ എന്താണ് വായിക്കുക,പ്രണയമെന്നോഅനുഭൂതിയെന്നോഒരിക്കലും മുറിയാത്ത ചൈതന്യമെന്നോ...അതുമല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രനാം ചേര്‍ന്ന് തുടങ്ങി കഴിഞ്ഞെന്നോ...എന്താണ് ഈ കുറിപ്പുകള്‍അര്‍ത്ഥമാക്കുക.നാളെ മരിച്ചു നോക്കുമ്പോള്‍ എന്താവും നമുക്ക് ഇതില്‍ നിന്നും കിട്ടുക...ഒരു ഭ്രാന്തന്റെ ലിഖിതമെന്നോ..ഇത് അതൊന്നുമല്ല,ഇത് ഹൃദയത്തിന്റെ ഭാഷയാണ്‌...ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മഴ പോലെപെയ്യാനാവുമെങ്കില്‍...പ്രണയത്തിന്റെ കാടടച്ചുള്ള പെയ്ത്തില്‍അങ്ങനെ നഷ്ടപ്പെടുക...

1 comment:

  1. ഈ പകലില്‍ നാം നമ്മെ എന്താണ് വായിക്കുക,പ്രണയമെന്നോഅനുഭൂതിയെന്നോഒരിക്കലും മുറിയാത്ത ചൈതന്യമെന്നോ...അതുമല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രനാം ചേര്‍ന്ന് തുടങ്ങി കഴിഞ്ഞെന്നോ

    KAZHINJU MARANNU VACHA MANASSINOPPAM ORU YATHRA...

    ReplyDelete