Monday, August 16, 2010

അവള്‍ ....

മൌന ശിലകളുറഞ്ഞു പോവും
നിശയുടെ നിശബ്തതയില്‍
വ്യഥയുടെ നൊമ്പരങ്ങളെ
മാറോട് ചേര്‍ക്കുമ്പോള്‍
കാതിലുടക്കിയത്
നിന്റെ നേര്‍ത്ത തേങ്ങല്‍ ..
ഇമകൂട്ടാനാവാത്ത
കണ്ണുകളില്‍ വാര്‍ക്കും
സ്വപ്ന സൌധങ്ങളെ
വിധിയുടെ വഴിത്താരയില്‍
നിഗ്രഹിക്ക പെടുമ്പോഴെല്ലാം
ഉരുക്ക് കവചങ്ങളെ തുളച്
ഉയിര്‍ കൊണ്ടതെല്ലാം
സഹനത്തിന്റെ പണിപ്പുരയില്‍ ..
പോക്കുവെയിലിന്റെ
സ്വര്‍ണ ജ്വാലയില്‍
പ്രോശോഭിക്കാന്‍
കണ്ണീര്‍ വറ്റിയ
കരിമിഴികള്‍ക്കാവില്ലിനി
നൂറു വല്‍സരങ്ങളില്‍
പിറവി കൊണ്ടാലും
ആവര്‍ത്തനങ്ങ ളുടെ
അകത്തളത്തില്‍
ശ്വാസം മുട്ടി
മൃതി യടഞ്ഞു പോവുന്നു
നിന്റെ തീരാ പരിഭവങ്ങള്‍
വിലപ്പെട്ട ജന്മത്തിലും
വെറിപിടിച്ച നിയമങ്ങള്‍
നിന്റെ പ്രതീക്ഷയുടെ
പഴുതുകള്‍ അടക്കുന്നു ..

1 comment:

  1. വിലപ്പെട്ട ജന്മത്തിലും
    വെറിപിടിച്ച നിയമങ്ങള്‍
    നിന്റെ പ്രതീക്ഷയുടെ
    പഴുതുകള്‍ അടക്കുന്നു

    niyamam bedichu varanam aval..varum

    ReplyDelete