Wednesday, July 21, 2010

മുഖം മൂടി തേടി ...

അലസ മൌനത്തിന്‍
നെടുവീര്‍പില്‍ വീണ്ടും
അലിഞ്ഞു പോവുന്നു
കണ്നീരിന്നുപ്പ്....
നരച്ച കാഴ്ചകള്‍
വേരോടെ പിഴുതെറിയാന്‍
അകകണ്ണിനാവുനില്ല ..
അതുകൊണ്ട്
അടര്‍ത്തി മാറ്റാനാവോത്തൊരു
മുഖം മൂടി തേടി
ഇപ്പോഴും ഞാന്‍
യാത്ര തുടരുന്നു
സൌഹ്രധത്ത്തിനു
വില പറയുന്നവര്‍ ..
ഇണയെ ഇരയാക്കും
കാപാലിക ജന്മങ്ങള്‍
തെരുവിന്‍ ബാല്യങ്ങളെ
ഇരുട്ടില്‍ തലോടുന്നവര്‍ ..
അസ്ഥിത്വം പണയം വെച്ച്
ഒരു കവിള്‍ വിഷത്തില്‍
ജിവന്‍ ബലി കഴിക്കുന്നവര്‍ ..
വിശുദ്ധി നേടാന്‍
ആത്മഹത്യ മുനംബ്
വലം വെക്കുന്നവര്‍ ..
കുടിച്ച മുലപ്പാലിന്
പകരം നല്‍കാന്‍
വൃദ്ധ സദനം
തിരയും പൊന്നുമക്കള്‍
വാളില്‍ പുരണ്ട ചോര
കണ്ടു വിജീഗിഷു
ചമയും അസുര ന്മാര്‍
ഒരു ചാണ്‍ വയറിനായി
നഗ്നത പകുക്കാന്‍
മടിയില്ലാതെ പോയ
ദുര്‍ബല ക്ക് ചാരിത്രം
ഒരു കടം കഥയാവുന്നു ..
ശിഷ്ട ദാമ്പത്യത്തെ
കയറിലോതുക്കുമ്പോള്‍
ശേഷിപ്പിന്‍ അടയാള
വാക്യങ്ങളെ കൂട്ട്
പിടിക്കുന്ന ഭീരുക്കള്‍ ..
വയ്യ....അടര്‍ത്തി
മാറ്റാനാവാത്ത
ഒരു മുഖം മൂടി
നല്‍കാന്‍ നിനക്കാവുമെങ്കില്‍?

1 comment: