Saturday, August 28, 2010

ഇടവേളകളില്ലാത്ത
പിരിയേടുകളില്‍
കറുത്ത ബോര്‍ഡില്‍
നിരന്ന വെളുത്ത അക്കങ്ങളെ

ഗണിച്ചു തീര്‍ക്കുമ്പോള്‍
ജീവിത പട്ടികയിലെ
പൂജ്യം വെട്ടികളയുന്നത്
ഞാനറിഞ്ഞിരുന്നില്ല

ജലപാളികളിലെ
പരല്‍മീന്‍ പോലെ
ഊളിയിട്ടു മറയുന്ന
നനുത്ത ഓര്‍മ്മകള്‍
കുരിശിക്കങ്ങളുടെ
താഴ്വരയിലേക്ക്
നാടുകടത്തപെട്ടു ...
അറിയുമ്പോഴെല്ലാം
അലിഞ്ഞില്ലാതാവുന്ന
കാലങ്ങളോരോന്നിലും
എന്‍ ചിരികകള്‍ കൂടി ചേര്‍ന്നതും
ബാല്യ കാഴ്ച്ചയുടെ
ചിണുങ്ങല്‍ പറയാതെ വന്നു ചേര്‍ ന്നതും
അനുകരിച്ചതും ...
വെള്ളാരം കണ്ണ് മറക്കും
കട്ടിയുള്ള കണ്ണട വെച്ച
രേവതി ടീച്ചറെ യായിരുന്നു ..
പിന്നീട്....
യൌവന സ്പര്‍ശത്തില്‍
ഉടച്ചു വാര്‍ക്കപെട്ട
സ്വപ്നങ്ങളിലും എന്റെ
മോഹ സാക്ഷാല്‍കാരം
എന്നരികിലെത്തി ...
പക്ഷെ..
അപ്പോഴേക്കും ദാനം
ചെയ്ത പെരുവിരലിനോപ്പം
ജീവിതം പണയമായി
വാഗ്ദാനം ചെയ്യപെട്ടിരുന്നു
മാസാന്ത്യങ്ങളില്‍
ഒപ്പിട്ടു വാങ്ങുന്ന
ഗാന്ധി പേപ്പറുകള്‍ക്ക്

കണക്കു പറയാന്‍
ഒരിക്കലും മുതിരാറില്ല .
രോഗാതുരമായ അവശതകളെന്നില്‍

നിഴലിക്കുമ്പോള്‍
ചോദിച്ചു വാങ്ങുന്നു
അവധി ദിനങ്ങള്‍ ..
എങ്കിലും .
ജന്മ സാഫല്യം
പരിമിതപ്പെടുത്താന്‍
ഭവ്യതയാര്‍ന്ന ശിക്ഷ്യ ഗണങ്ങളില്‍

പലരും എന്നെപ്പോലെയാവാന്‍
കൊതിക്കുന്നു വെന്നറിയുമ്പോള്‍
അവസാന ശ്വാസം വരെ
കരുത്തേകാന്‍
വേറെയെന്തു വേണമെനിക്ക്?!

Monday, August 16, 2010

അവള്‍ ....

മൌന ശിലകളുറഞ്ഞു പോവും
നിശയുടെ നിശബ്തതയില്‍
വ്യഥയുടെ നൊമ്പരങ്ങളെ
മാറോട് ചേര്‍ക്കുമ്പോള്‍
കാതിലുടക്കിയത്
നിന്റെ നേര്‍ത്ത തേങ്ങല്‍ ..
ഇമകൂട്ടാനാവാത്ത
കണ്ണുകളില്‍ വാര്‍ക്കും
സ്വപ്ന സൌധങ്ങളെ
വിധിയുടെ വഴിത്താരയില്‍
നിഗ്രഹിക്ക പെടുമ്പോഴെല്ലാം
ഉരുക്ക് കവചങ്ങളെ തുളച്
ഉയിര്‍ കൊണ്ടതെല്ലാം
സഹനത്തിന്റെ പണിപ്പുരയില്‍ ..
പോക്കുവെയിലിന്റെ
സ്വര്‍ണ ജ്വാലയില്‍
പ്രോശോഭിക്കാന്‍
കണ്ണീര്‍ വറ്റിയ
കരിമിഴികള്‍ക്കാവില്ലിനി
നൂറു വല്‍സരങ്ങളില്‍
പിറവി കൊണ്ടാലും
ആവര്‍ത്തനങ്ങ ളുടെ
അകത്തളത്തില്‍
ശ്വാസം മുട്ടി
മൃതി യടഞ്ഞു പോവുന്നു
നിന്റെ തീരാ പരിഭവങ്ങള്‍
വിലപ്പെട്ട ജന്മത്തിലും
വെറിപിടിച്ച നിയമങ്ങള്‍
നിന്റെ പ്രതീക്ഷയുടെ
പഴുതുകള്‍ അടക്കുന്നു ..

Thursday, August 5, 2010

പ്രണയ പരാഗം ..

ഓര്‍മകളില്‍ തഴയ്ക്കും
പ്രണയ പരാഗങ്ങള്‍
അകമനസ്സില്‍ വീണ്ടും
ഊര്‍ന്നിറങ്ങവേ
ഓരോ കനവിലും നിന്‍
മുഖം കാണാ നാവുന്നെനിക്ക്
വളപൊട്ടു മുറിച്ച
നീല രംബിലിപ്പോള്‍
നിണപ്പാടുകളില്ല
കണ്ണീരിന്റെ
നനവ്‌ പടരാത്തൊരിടം
കണ്ടെത്താനാവില്ല
കാഴ്ച്ചകളിലെല്ലാം
കരളുറഞ്ഞു പോവുന്നു
തിരുത്ത്തിയെഴുതാത്ത്ത
പ്രണയ കവിതയെ
വാങ്ഗ്മയത്തിന്റെ
യോഗാദണ്ടില്‍
ബന്ധിച്ചപ്പോഴെല്ലാം
നിന്റെ സ്നേഹ
തപോവനത്തില്‍
ഞാനുമുണ്ടായിരുന്നു ..
ഇമവെട്ടും മാത്രയില്‍
അന്യാധീന പെട്ട
എന്റെ സ്വപ്നങ്ങളെ
നീ ബലി കഴിച്ചത്
നിരാനന്ദ ലോകത്തിന്റെ
ഹോമാഗ്നിയില്‍ ...
എന്നിട്ടും
ദീപ്തമായ മരണത്തിന്റെ
പടിവാതില്‍ക്കല്‍
വെറുതെയൊരു
മഞ്ചിരാത് ഞാന്‍
കൊളുത്തി വെച്ചു..
ഋതു ഭേദങ്ങള്‍
തീര്‍ക്കും നിര്മിതിയിലെല്ലാം
പച്ചകുത്തിയത്
നിന്റെ മിഴികളുടെ
ചിത്രമായിരുന്നു..

Wednesday, July 21, 2010

മുഖം മൂടി തേടി ...

അലസ മൌനത്തിന്‍
നെടുവീര്‍പില്‍ വീണ്ടും
അലിഞ്ഞു പോവുന്നു
കണ്നീരിന്നുപ്പ്....
നരച്ച കാഴ്ചകള്‍
വേരോടെ പിഴുതെറിയാന്‍
അകകണ്ണിനാവുനില്ല ..
അതുകൊണ്ട്
അടര്‍ത്തി മാറ്റാനാവോത്തൊരു
മുഖം മൂടി തേടി
ഇപ്പോഴും ഞാന്‍
യാത്ര തുടരുന്നു
സൌഹ്രധത്ത്തിനു
വില പറയുന്നവര്‍ ..
ഇണയെ ഇരയാക്കും
കാപാലിക ജന്മങ്ങള്‍
തെരുവിന്‍ ബാല്യങ്ങളെ
ഇരുട്ടില്‍ തലോടുന്നവര്‍ ..
അസ്ഥിത്വം പണയം വെച്ച്
ഒരു കവിള്‍ വിഷത്തില്‍
ജിവന്‍ ബലി കഴിക്കുന്നവര്‍ ..
വിശുദ്ധി നേടാന്‍
ആത്മഹത്യ മുനംബ്
വലം വെക്കുന്നവര്‍ ..
കുടിച്ച മുലപ്പാലിന്
പകരം നല്‍കാന്‍
വൃദ്ധ സദനം
തിരയും പൊന്നുമക്കള്‍
വാളില്‍ പുരണ്ട ചോര
കണ്ടു വിജീഗിഷു
ചമയും അസുര ന്മാര്‍
ഒരു ചാണ്‍ വയറിനായി
നഗ്നത പകുക്കാന്‍
മടിയില്ലാതെ പോയ
ദുര്‍ബല ക്ക് ചാരിത്രം
ഒരു കടം കഥയാവുന്നു ..
ശിഷ്ട ദാമ്പത്യത്തെ
കയറിലോതുക്കുമ്പോള്‍
ശേഷിപ്പിന്‍ അടയാള
വാക്യങ്ങളെ കൂട്ട്
പിടിക്കുന്ന ഭീരുക്കള്‍ ..
വയ്യ....അടര്‍ത്തി
മാറ്റാനാവാത്ത
ഒരു മുഖം മൂടി
നല്‍കാന്‍ നിനക്കാവുമെങ്കില്‍?

Tuesday, July 13, 2010

മുറിപ്പാടുകള്‍ .....

ജന്മഭേദങ്ങള്‍തീര്‍ത്ത
തടവറയില്‍
നമ്ര ശിരസ്കയായി
ധ്യാന നിമഗ്നയായി
ആത്മ വിജാരണയുടെ
കുമ്പസാര കൂട്ടില്‍
പെറുക്കിയെടുക്കാന്‍
ഒന്നുമെന്ടടുക്കലില്ല
ചികഞ്ഞെടുക്കുമ്പോഴെല്ലാം
മാറാല മൂടിയ കിനാക്കളുടെ
പുരംതോടുകള്‍ മാത്രം
ദിവാ സ്വപ്നങ്ങളുടെ
നിശ്ശൂന്യതയില്‍
പ്രതിവചിക്കാന്‍
ഒരു നിഴലുപോലും
കടന്നു വരില്ലിനി
നിമിഷതിരകള്‍
മുറിപ്പാട് തീര്‍ക്കുന്ന
ഘടികാരം നിശ്ചലമാവുന്നു
കരിമേഘങ്ങള്‍
പെയ്തൊഴിയുമ്പോള്‍
നിര്‍ന്നിമേഷയായി
നോക്കി നില്‍ക്കെ
കരള്‍ മിടിപ്പിനോടൊപ്പം
തിമര്‍ത്തു പെയ്തത്
പകയുടെ തീമഴ ...
വാക്കുകളുടെ കലമ്പല്‍
പതിയെ കാതില്‍
ആരവമായി മാറിയോ?
വിഷാദ സായന്തനത്തിന്‍
കടും വെളിച്ചം
കടന്നു വരാതിരിക്കാന്‍
ചില്ലുജാലകത്തില്‍
കറുത്ത തിരശ്ശീല
ആരാനോരുക്കിയത്?

Thursday, July 8, 2010

പ്രണയ ചിലങ്കകള്‍

എന്റെ പ്രണയ ചിലങ്കകള്‍
വൈകി വന്ന നീ
എന്നെയുണര്ത്തി
എന്നിലെ എന്നെ നടത്തുന്നത്...
ഇനി അരങ്ങില്‍ ഞാന്‍ തനിയെയല്ല,
നീ കൂടി...
എന്റെ നെഞ്ചിടിപ്പിന്റെ താളമായി
എന്റെ ജീവന്റെ തുടിപ്പായി നീ മാത്രം..
ഇനി ഞാന്‍ എന്റെ ദിനരാത്രങ്ങളെ
നിന്നോട് ചേര്‍ത്തു വയ്ക്കുന്നു.
ഒരുമിച്ചു വായിക്കാന്‍
ഒറ്റയാവാന്‍....

ഹൃദയം വാചാ ലമാവുന്നത് ..........

എന്തിനാണ് ഇങ്ങനെ ഹൃദയം വാചാലമാകുന്നത്?വഴി നീളെ നിന്റെ കണ്ണുകള്‍ എന്താണ് തിരയുക ,പൂത്ത വാക മരങ്ങള്‍ കാണാന്‍ ..അല്ലെങ്കില്‍ എന്നോ ഉണ്ടായേക്കാവുന്നഒരു കുടജാദ്രി സഞ്ചാരം...നിന്റെയുള്ളില്‍ മയങ്ങി കിടക്കുന്ന ആ ചിത്രം ഉണര്ത്തുന്നുവോ ഞാന്‍...അല്ലെങ്കില്‍ അങ്ങനെ ഒരു ചിത്രമില്ലായ്മയില്‍മറ്റൊന്ന് പനിയുന്നുവോ ഹൃദയം...പ്രണയത്തില്‍ നിന്നും സ്നേഹത്തിലേക്കുആത്മാര്‍പ്പനത്തിലെക്കുമുള്ള അകലത്തെ കുറിച്ച്അല്ലെങ്കില്‍ അങ്ങനെ ഒരവസ്ഥയെ കുറിച്ച് രാത്രി മഴയില്‍ നീ എന്തിനാണ് ഓര്‍ത്തത്?നിശബ്ദമായ തടാകത്തില്‍ഒരുവള കിലുക്കം പകരുന്ന ഒച്ച.അല്ലെങ്കില്‍ ഏറ്റവും നിശബ്ദമായിരുന്നുഹൃദയത്തില്‍ പ്രണയത്തിന്റെ ഒരു തുള്ളില്‍വീഴുമ്പോഴുള്ള സാന്ദ്രത...ഈ പകലില്‍ നാം നമ്മെ എന്താണ് വായിക്കുക,പ്രണയമെന്നോഅനുഭൂതിയെന്നോഒരിക്കലും മുറിയാത്ത ചൈതന്യമെന്നോ...അതുമല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രനാം ചേര്‍ന്ന് തുടങ്ങി കഴിഞ്ഞെന്നോ...എന്താണ് ഈ കുറിപ്പുകള്‍അര്‍ത്ഥമാക്കുക.നാളെ മരിച്ചു നോക്കുമ്പോള്‍ എന്താവും നമുക്ക് ഇതില്‍ നിന്നും കിട്ടുക...ഒരു ഭ്രാന്തന്റെ ലിഖിതമെന്നോ..ഇത് അതൊന്നുമല്ല,ഇത് ഹൃദയത്തിന്റെ ഭാഷയാണ്‌...ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മഴ പോലെപെയ്യാനാവുമെങ്കില്‍...പ്രണയത്തിന്റെ കാടടച്ചുള്ള പെയ്ത്തില്‍അങ്ങനെ നഷ്ടപ്പെടുക...