Thursday, July 8, 2010

ഒളിച്ചു വെച്ച മയില്‍‌പീലി ........

ഒളിച്ചു വെച്ച മയില്‍ പീലി തുണ്ട്
ചെപ്പിലടച്ച വളപ്പൊട്ടുകള്‍ ....
ചേ രു പുരണ്ട മഷി തണ്ട്‌..
നൂലുപൊട്ടിയ വര്‍ണ്ണ പട്ടം
ചിരട്ട പ്രസവിച്ച മണ്ണപ്പം ..
നാട്ടു മാവിലെ വള്ളിയൂഞ്ഞാല്‍..
മഴയിലൊഴുക്കിയ കടലാസു തോണി
വിഷുക്കണി ക്കായി പൂത്ത കൊന്നാ പൂക്കള്‍
മനം മയക്കുന്ന അരണി പൂ മാല
വേലിപ്പടര്‍പ്പിലെ മുല്ലവള്ളി
തൊടിയിലെ കൈത പടര്പ്പില്‍
ഇടക്കനയുന്ന വിഷസര്‍പ്പങ്ങള്‍
മാനം മുട്ടാന്‍ വെമ്പുന്ന ചിതല്‍ പുറ്റില്‍
ഒളിക്കുന്ന കാഴ്ചകള്‍ ...
പായല്‍ പൊതിഞ്ഞ കുളത്തിലെ
എത്രയെത്ര മുങ്ങാം കുഴികള്‍
കണ്ണ് കലങ്ങി വീട്ടിലെത്തിയാല്‍
കാത്തിരിക്കുന്ന ചൂരല്‍ കഷായം
കക്കിടക മഴയില്‍ മുറ്റത്തെ ത്തുന്ന
പരല്‍ മീനുകള്‍
പുതച്ചു മൂടികിടക്കാന്‍
പനിയെ കാത്തിരുന്ന ദിനങ്ങള്‍
ആഞ്ഞു വീശിയ കാറ്റ് മറഞ്ഞാല്‍
പെരുക്കിയെടുകുന്ന മാമ്പഴങ്ങള്‍
പ്ലാവില കൊണ്ടൊരു പോലീസ് തൊപ്പി
ഓടിയൊളിക്കുന്ന വയ്ക്കോല്‍ കൂന
ഓര്‍മകളിലെ ബാല്യത്തിന്റെ മാധുര്യം
ഇനി വരുമോ ?..ആ സുന്ദര നിമിഷങ്ങള്‍
എന്നെരികിലെക്കൊരു വട്ടം കൂടി
.......................................

1 comment:

  1. ente 'ormayile mazhathullikalil'cherkkar kazhiyatha chilathu kandappol asooyapetunnu

    ReplyDelete