Tuesday, July 13, 2010

മുറിപ്പാടുകള്‍ .....

ജന്മഭേദങ്ങള്‍തീര്‍ത്ത
തടവറയില്‍
നമ്ര ശിരസ്കയായി
ധ്യാന നിമഗ്നയായി
ആത്മ വിജാരണയുടെ
കുമ്പസാര കൂട്ടില്‍
പെറുക്കിയെടുക്കാന്‍
ഒന്നുമെന്ടടുക്കലില്ല
ചികഞ്ഞെടുക്കുമ്പോഴെല്ലാം
മാറാല മൂടിയ കിനാക്കളുടെ
പുരംതോടുകള്‍ മാത്രം
ദിവാ സ്വപ്നങ്ങളുടെ
നിശ്ശൂന്യതയില്‍
പ്രതിവചിക്കാന്‍
ഒരു നിഴലുപോലും
കടന്നു വരില്ലിനി
നിമിഷതിരകള്‍
മുറിപ്പാട് തീര്‍ക്കുന്ന
ഘടികാരം നിശ്ചലമാവുന്നു
കരിമേഘങ്ങള്‍
പെയ്തൊഴിയുമ്പോള്‍
നിര്‍ന്നിമേഷയായി
നോക്കി നില്‍ക്കെ
കരള്‍ മിടിപ്പിനോടൊപ്പം
തിമര്‍ത്തു പെയ്തത്
പകയുടെ തീമഴ ...
വാക്കുകളുടെ കലമ്പല്‍
പതിയെ കാതില്‍
ആരവമായി മാറിയോ?
വിഷാദ സായന്തനത്തിന്‍
കടും വെളിച്ചം
കടന്നു വരാതിരിക്കാന്‍
ചില്ലുജാലകത്തില്‍
കറുത്ത തിരശ്ശീല
ആരാനോരുക്കിയത്?

No comments:

Post a Comment