Saturday, August 28, 2010

ഇടവേളകളില്ലാത്ത
പിരിയേടുകളില്‍
കറുത്ത ബോര്‍ഡില്‍
നിരന്ന വെളുത്ത അക്കങ്ങളെ

ഗണിച്ചു തീര്‍ക്കുമ്പോള്‍
ജീവിത പട്ടികയിലെ
പൂജ്യം വെട്ടികളയുന്നത്
ഞാനറിഞ്ഞിരുന്നില്ല

ജലപാളികളിലെ
പരല്‍മീന്‍ പോലെ
ഊളിയിട്ടു മറയുന്ന
നനുത്ത ഓര്‍മ്മകള്‍
കുരിശിക്കങ്ങളുടെ
താഴ്വരയിലേക്ക്
നാടുകടത്തപെട്ടു ...
അറിയുമ്പോഴെല്ലാം
അലിഞ്ഞില്ലാതാവുന്ന
കാലങ്ങളോരോന്നിലും
എന്‍ ചിരികകള്‍ കൂടി ചേര്‍ന്നതും
ബാല്യ കാഴ്ച്ചയുടെ
ചിണുങ്ങല്‍ പറയാതെ വന്നു ചേര്‍ ന്നതും
അനുകരിച്ചതും ...
വെള്ളാരം കണ്ണ് മറക്കും
കട്ടിയുള്ള കണ്ണട വെച്ച
രേവതി ടീച്ചറെ യായിരുന്നു ..
പിന്നീട്....
യൌവന സ്പര്‍ശത്തില്‍
ഉടച്ചു വാര്‍ക്കപെട്ട
സ്വപ്നങ്ങളിലും എന്റെ
മോഹ സാക്ഷാല്‍കാരം
എന്നരികിലെത്തി ...
പക്ഷെ..
അപ്പോഴേക്കും ദാനം
ചെയ്ത പെരുവിരലിനോപ്പം
ജീവിതം പണയമായി
വാഗ്ദാനം ചെയ്യപെട്ടിരുന്നു
മാസാന്ത്യങ്ങളില്‍
ഒപ്പിട്ടു വാങ്ങുന്ന
ഗാന്ധി പേപ്പറുകള്‍ക്ക്

കണക്കു പറയാന്‍
ഒരിക്കലും മുതിരാറില്ല .
രോഗാതുരമായ അവശതകളെന്നില്‍

നിഴലിക്കുമ്പോള്‍
ചോദിച്ചു വാങ്ങുന്നു
അവധി ദിനങ്ങള്‍ ..
എങ്കിലും .
ജന്മ സാഫല്യം
പരിമിതപ്പെടുത്താന്‍
ഭവ്യതയാര്‍ന്ന ശിക്ഷ്യ ഗണങ്ങളില്‍

പലരും എന്നെപ്പോലെയാവാന്‍
കൊതിക്കുന്നു വെന്നറിയുമ്പോള്‍
അവസാന ശ്വാസം വരെ
കരുത്തേകാന്‍
വേറെയെന്തു വേണമെനിക്ക്?!

Monday, August 16, 2010

അവള്‍ ....

മൌന ശിലകളുറഞ്ഞു പോവും
നിശയുടെ നിശബ്തതയില്‍
വ്യഥയുടെ നൊമ്പരങ്ങളെ
മാറോട് ചേര്‍ക്കുമ്പോള്‍
കാതിലുടക്കിയത്
നിന്റെ നേര്‍ത്ത തേങ്ങല്‍ ..
ഇമകൂട്ടാനാവാത്ത
കണ്ണുകളില്‍ വാര്‍ക്കും
സ്വപ്ന സൌധങ്ങളെ
വിധിയുടെ വഴിത്താരയില്‍
നിഗ്രഹിക്ക പെടുമ്പോഴെല്ലാം
ഉരുക്ക് കവചങ്ങളെ തുളച്
ഉയിര്‍ കൊണ്ടതെല്ലാം
സഹനത്തിന്റെ പണിപ്പുരയില്‍ ..
പോക്കുവെയിലിന്റെ
സ്വര്‍ണ ജ്വാലയില്‍
പ്രോശോഭിക്കാന്‍
കണ്ണീര്‍ വറ്റിയ
കരിമിഴികള്‍ക്കാവില്ലിനി
നൂറു വല്‍സരങ്ങളില്‍
പിറവി കൊണ്ടാലും
ആവര്‍ത്തനങ്ങ ളുടെ
അകത്തളത്തില്‍
ശ്വാസം മുട്ടി
മൃതി യടഞ്ഞു പോവുന്നു
നിന്റെ തീരാ പരിഭവങ്ങള്‍
വിലപ്പെട്ട ജന്മത്തിലും
വെറിപിടിച്ച നിയമങ്ങള്‍
നിന്റെ പ്രതീക്ഷയുടെ
പഴുതുകള്‍ അടക്കുന്നു ..

Thursday, August 5, 2010

പ്രണയ പരാഗം ..

ഓര്‍മകളില്‍ തഴയ്ക്കും
പ്രണയ പരാഗങ്ങള്‍
അകമനസ്സില്‍ വീണ്ടും
ഊര്‍ന്നിറങ്ങവേ
ഓരോ കനവിലും നിന്‍
മുഖം കാണാ നാവുന്നെനിക്ക്
വളപൊട്ടു മുറിച്ച
നീല രംബിലിപ്പോള്‍
നിണപ്പാടുകളില്ല
കണ്ണീരിന്റെ
നനവ്‌ പടരാത്തൊരിടം
കണ്ടെത്താനാവില്ല
കാഴ്ച്ചകളിലെല്ലാം
കരളുറഞ്ഞു പോവുന്നു
തിരുത്ത്തിയെഴുതാത്ത്ത
പ്രണയ കവിതയെ
വാങ്ഗ്മയത്തിന്റെ
യോഗാദണ്ടില്‍
ബന്ധിച്ചപ്പോഴെല്ലാം
നിന്റെ സ്നേഹ
തപോവനത്തില്‍
ഞാനുമുണ്ടായിരുന്നു ..
ഇമവെട്ടും മാത്രയില്‍
അന്യാധീന പെട്ട
എന്റെ സ്വപ്നങ്ങളെ
നീ ബലി കഴിച്ചത്
നിരാനന്ദ ലോകത്തിന്റെ
ഹോമാഗ്നിയില്‍ ...
എന്നിട്ടും
ദീപ്തമായ മരണത്തിന്റെ
പടിവാതില്‍ക്കല്‍
വെറുതെയൊരു
മഞ്ചിരാത് ഞാന്‍
കൊളുത്തി വെച്ചു..
ഋതു ഭേദങ്ങള്‍
തീര്‍ക്കും നിര്മിതിയിലെല്ലാം
പച്ചകുത്തിയത്
നിന്റെ മിഴികളുടെ
ചിത്രമായിരുന്നു..