Thursday, July 8, 2010

പ്രണയ ചിലങ്കകള്‍

എന്റെ പ്രണയ ചിലങ്കകള്‍
വൈകി വന്ന നീ
എന്നെയുണര്ത്തി
എന്നിലെ എന്നെ നടത്തുന്നത്...
ഇനി അരങ്ങില്‍ ഞാന്‍ തനിയെയല്ല,
നീ കൂടി...
എന്റെ നെഞ്ചിടിപ്പിന്റെ താളമായി
എന്റെ ജീവന്റെ തുടിപ്പായി നീ മാത്രം..
ഇനി ഞാന്‍ എന്റെ ദിനരാത്രങ്ങളെ
നിന്നോട് ചേര്‍ത്തു വയ്ക്കുന്നു.
ഒരുമിച്ചു വായിക്കാന്‍
ഒറ്റയാവാന്‍....

2 comments:

  1. വരികളില്‍ വിങ്ങല്‍ ഉണ്ട്... തീവ്രതയും..... എഴുതുക..ഇനിയുമിനിയും....
    സ്നേഹാശംസകള്‍ സുഹൃത്തേ...

    ReplyDelete
  2. ഇനി ഞാന്‍ എന്റെ ദിനരാത്രങ്ങളെ
    നിന്നോട് ചേര്‍ത്തു വയ്ക്കുന്നു.
    ഒരുമിച്ചു വായിക്കാന്‍
    ഒറ്റയാവാന്‍....

    ReplyDelete